കൊച്ചി (www.evisionnews.in): ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം സോളാര്‍ കേസ് നായിക സരിത എസ് നായര്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവശര്‍മയുമായി 34 തവണ ഫോണില്‍ സംസാരിച്ചതായി സി.ഡി.ആര്‍ തെളിവ്. സരിതയെ താന്‍ കണ്ടിട്ടില്ലെന്നും നാലുതവണ മാത്രമാണ് ഫോണില്‍ വിളിച്ചതെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ വ്യാഴാഴ്ച മൊഴി നല്‍കിയപ്പോഴാണ് വാസുദേവശര്‍മയുടെ കള്ളി വെളിച്ചത്തായത്. ഫോണ്‍വിളിച്ചതിന്റെ സിഡിആര്‍ കമ്മീഷന്‍ എടുത്ത് കാണിച്ചപ്പോള്‍, അതില്‍ കാണുന്നത് ശരിയാണെന്ന് മറുപടി നല്‍കാനെ ശര്‍മക്കായുള്ളൂ. തന്നെ സരിത ശര്‍മാജിയെന്നാണ് ബഹുമാനത്തോടെ വിളിച്ചിരുന്നതെന്നും ശര്‍മ പറഞ്ഞു.
ശര്‍മയുടെ 9447737447 എന്ന നമ്പറില്‍നിന്ന് സരിതയുടെ 9544023627 എന്ന നമ്പറിലേക്കും തിരിച്ചുമായി 2015 എപ്രില്‍ 6 മുതല്‍ ഡിസംബര്‍ 18 വരെ ദിവസങ്ങളില്‍ 34 വിളികള്‍ നടന്നതിന്റെ സിഡിആര്‍ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ ഹാജരാക്കി. ശര്‍മ്മ ഉപയോഗിച്ചിരുന്ന 0471 8211, 2518118 എന്ന നമ്പറിലേക്ക് സരിതയുടെ മൊബൈല്‍ഫോണില്‍നിന്ന് ഒരു വിളി പോയിട്ടുണ്ട്. മൊബൈല്‍ഫോണ്‍ വിളികളില്‍ ഒന്ന് 468 സെക്കന്‍ഡ് നീണ്ടതാണ്. 2015 നവംബര്‍ 22നാണ് ഈ സംഭാഷണം നടന്നത്. 34 ല്‍ ആറെണ്ണം വാസുദേവശര്‍മ സരിതയെ വിളിച്ചതാണ്. സരിത ജയില്‍നിന്ന് പുറത്തുവന്നശേഷം ഫോണില്‍ വിളിക്കുമ്പോള്‍ തുടര്‍ന്ന് വിളിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി വാസുദേവ ശര്‍മ പറഞ്ഞു.2004 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ശര്‍മ്മ.

Post a Comment
0 Comments