മൈസൂര്‍ (www.evisionnews.in): മംഗളൂരു മൂഡബിദ്രിയിലെ ബജ്‌രംഗദള്‍ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണത്തടവുകാരനായ പ്രതി ജയിലിനുള്ളില്‍ കുത്തേറ്റുമരിച്ചു. മംഗളൂരു കാവൂരിലെ മുസ്തഫയാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ മൈസൂരു സെന്‍ട്രല്‍ ജയിലിലാണ് കൊലനടന്നത്. 2015 ഒക്ടോബറില്‍ മൂഡബിദ്രിയില്‍ ബജ്‌രംഗദള്‍ നേതാവ് പ്രശാന്ത് പൂജാരിയെ വധിച്ച കേസിലെ വിചാരണത്തടവുകാരനാണ് മരിച്ച മുസ്തഫ. കുപ്രസിദ്ധ ക്രിമിനലായ കിരണ്‍ ഷെട്ടിയാണ് മുസ്തഫയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് മൈസൂരു ജില്ലാ പോലീസ് മേധാവി ജയിലിലെത്തി. മംഗളൂരു സ്വദേശികളായ മുസ്തഫയും കിരണും ജയിലില്‍ പതിവായി ഏറ്റുമുട്ടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Keywords: Karnataka-news-mngloreu-murder-mysuru-central-jail
Post a Comment
0 Comments