മംഗളൂരു (www.evisionnews.in): വി.എച്ച്.പി രാജ്യാന്തര പ്രസിഡണ്ട് പ്രവീണ്‍ ഭായ് തൊഗാഡിയ ദക്ഷിണകര്‍ണാടക ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.ജി ജഗദീഷിന്റെതാണ് ഉത്തരവ്. വെള്ളിയാഴ്ച മുതല്‍ വിലക്ക് നിലവില്‍വന്നു. കൊക്കാട ഗ്രാമത്തിലെ ഭജനസപ്താഹത്തിന്റെ സമാപന പരിപാടിക്ക് തൊഗാഡിയ എത്തുമെന്നായിരുന്നു വിഎച്ച്പി അറിയിപ്പ്. ടിപ്പുജയന്തി ആഘോഷത്തിനെതിരെ സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. അതിനിടെ ഒരു തരത്തിലും തൊഗാഡിയയെ ജില്ലയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
Post a Comment
0 Comments