ന്യൂഡല്‍ഹി (www.evisionnews.in): 500, 1000 നോട്ടുകള്‍ നാടകീയമായി പിന്‍വലിച്ച തീരുമാനത്തില്‍ മോദിക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടെയില്‍ ട്വിറ്ററിലും വന്‍ആരാധക നഷ്ടം. നോട്ടുപിന്‍വലിക്കാന്‍ മോദി തീരുമാനം പ്രഖ്യാപിച്ച നവംബര്‍ 9ന് 3 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ നിന്നും കൈവിട്ടത്.
'ട്വിറ്റര്‍ കൗണ്ടര്‍' അനലറ്റിക്കല്‍ സര്‍വ്വീസ് നല്‍കുന്ന വിവര പ്രകാരം നവംബര്‍ ഒമ്പതിനു ശേഷം 3.13 ലക്ഷം ട്വിറ്റര്‍ അനുയായികളെയാണ് പ്രധാനമന്ത്രിക്ക് നഷ്ടമായത്. മറ്റൊരു സൈറ്റായ 'ട്രാക്കലിറ്റിക്സ്' നല്‍കുന്ന വിവര പ്രകാരം 3.18 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് മോദിയെ അണ്‍ഫോളോ ചെയ്തത്.
നവംബര്‍ മാസത്തിലെ ഓരോ ദിവസവും 25000 പേരായിരുന്നു മോദിയെ ട്വിറ്ററില്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നത്. ഇന്ത്യക്കാരില്‍ 23.8 മില്ല്യണ്‍ അനുയായികളുമായി ട്വിറ്ററിലെ ഒന്നമനായി തുടരുകയായിരുന്ന നരേന്ദ്രമോദിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മോദിക്ക് പിന്നാലെ 23.3 മില്ല്യണ്‍ ആരാധകരുള്ളത് അമിതാഭ് ബച്ചനാണ്.
സെപ്റ്റംബര്‍ മുതല്‍ ആരാധകരടെ പിന്തുണയില്‍ വന്‍ വര്‍ധനവുണ്ടായിരുന്ന മോദിക്ക് നവംബര്‍ 9ന് ശേഷം അതിവേഗം ആരാധകരെ നഷ്ടമാകുകയാണ്. ഇത് തുടരുകയാണെങ്കില്‍ സൈബര്‍ലോകത്ത് മാത്രമല്ല യു.പി അടക്കമുള്ള തെരഞ്ഞെടുപ്പിലും മോദിക്കും ബി.ജെ.പിക്കും വന്‍ തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തല്‍.


Post a Comment
0 Comments