കാസര്‍കോട്:(www.evisionnews.in) രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തില്‍ ചെര്‍ക്കള സ്വദേശി പിടിയില്‍. യുവാവ് സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമാണ് ബദിയടുക്ക പിലാങ്കട്ടയില്‍ സ്‌കൂളിലേക്ക് നടന്ന് പോവുകയായിരുന്ന എട്ടു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്.
വിദ്യാര്‍ത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോയ യുവാവ് സ്‌കൂളിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടി വിവരം ഹെഡ്മാസ്റ്ററെ അറിയിക്കുകയും,ഹെഡ്മാസ്റ്റര്‍ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിലാങ്കട്ടയിലെ ഒരു സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നാണ് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കാറില്‍ വെച്ച് യുവാവ് ഫോണില്‍ മറ്റൊരാളുമായി സംസാരിച്ചതായി വിദ്യാര്‍ത്ഥിനി മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് നല്‍കിയിരിക്കുകയാണ്. ഫോൺ പരിശോധിച്ച ശേഷം യുവാവിനെ അറസ്റ്റ് ചെയ്‌തേക്കും.
keywords-kidnapped student-badiyadukka-one person in custody-cherkala

Post a Comment
0 Comments