കാസര്‍കോട്:(www.evisionnews.in) നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയ കുഡ്‌ലു സ്വദേശിനിയുടെ 40,000 രൂപ കവർന്നു. കുഡ്‌ലുവിലെ വിട്ടല്‍ നായിക്കിന്റെ ഭാര്യ ഗിരിജ (46)യുടെ പണമടങ്ങിയ സഞ്ചിയാണ് ബാങ്കിനകത്തു വെച്ച് തന്നെ കവര്‍ന്നത്.കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കനറാ ബാങ്കിനകത്ത് വെച്ചാണ് സംഭവം.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയാണ് ഇവര്‍ ബാങ്കിലെത്തിയത്. പണം നിക്ഷേപിക്കാന്‍ ബാങ്കില്‍ നിന്നും നല്‍കിയ ഫോറം പൂരിപ്പിച്ച് നല്‍കി നോക്കിയപ്പോഴാണ് സമീപത്ത് വെച്ചിരുന്ന പണമടങ്ങിയ സഞ്ചി കൊള്ളയടിച്ചതായി ശ്രദ്ധയിൽ പെട്ടത്. 40,000 രൂപ നിക്ഷേപിച്ച് 4000 രൂപയുടെ നോട്ടുകൾ വാങ്ങാനാണ് ഗിരിജ ബാങ്കിലെത്തിയത്. സഞ്ചിയില്‍ മറ്റൊരു ബാങ്കിന്റെ പാസ് ബുക്കും ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ട ഗിരിജ പിന്നീട് ഭര്‍ത്താവിനോടൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
keywords-kasaragod-robbed of rs 40000-canara bank-kasaragod

Post a Comment
0 Comments