കുമ്പള :(www.evisionnews.in) കുമ്പള പഞ്ചായത്തിലെ കുമ്പോൽ ആരിക്കാടി കടവത്ത് മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കുമ്പോൽ ഒന്നാം വാർഡ് മുസ്ലിം ലീഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ബി എൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി അഷ്‌റഫ് കർള മുഖ്യ പ്രഭാഷണം നടത്തി. എ കെ ആരിഫ്, അബ്ബാസ് കൊടിയമ്മ ,ഹസ്സൻ ഉളുവാർ ,മൊയ്തീൻ അബ്ബാ എന്നിവർ പ്രസംഗിച്ചു. സമീർ കുമ്പള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുഹമ്മദ് കുഞ്ഞി കുമ്പോൽ സ്വാഗതവും ഫാറൂഖ് കോട്ട നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : പ്രസിഡന്റ് എസ് അബ്ദുൽ ഖാദർ
വൈസ് പ്രസിഡന്റ്മാർ - അസീസ് കെ എം , മുഹമ്മദ് കുഞ്ഞി കടവത്ത്
ജനറൽ സെക്രട്ടറി- മുഹമ്മദ്കുഞ്ഞി കുമ്പോൽ
സെക്രട്ടറിമാർ- ഫാറൂഖ് കൊട്ടാ , ഹസൈനാർ കടവത്ത്
ട്രഷറർ - അബ്ദുൾറഹ്മാൻ കടവത്ത്

Post a Comment
0 Comments