കാഞ്ഞങ്ങാട്: (www.evisionnews.in)ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ഇന്ത്യന്‍ അക്കാഡമിക്‌സ് ഓഫ് പീഡിയാട്രിക്‌സിന്റെയും സഹകരണത്തോടെ ലോക രോഗപ്രതിരോധ ദിനം ആചരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നട പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സൺ എല്‍ സുലൈഖ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ പദ്ധതി വിശദീകരണം നടത്തി. നീലേശ്വരം താലൂക്ക് ആശുപത്രി പീഡിയാട്രീഷന്‍ ഡോ. വി.സുരേശന്‍ രോഗ പ്രതിരോധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് ഐ.എം.എ സെക്രട്ടറി ഡോ.സൂരജ് നമ്പ്യാര്‍, ഡെപ്യൂട്ടി ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ സ്വാഗതവും, ഡോ.മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഡോ. ടി.വി പത്മനാഭന്‍ ക്ലാസ്സെടുത്തു. പ്രതിരോധ കുത്തിവെപ്പ് യഥാസമയത്ത് ലഭ്യമാക്കുന്നതിന്റെ ആവശ്യകത എടുത്തു പറയുന്ന ആരോഗ്യ ബോധവത്കരണ ഓട്ടം തുള്ളല്‍ കലാമണ്ഡലം അവാര്‍ഡ് ജേതാവ് കുട്ടമത്ത് ജനാര്‍ദ്ദനന്‍ അവതരിപ്പിച്ചു.. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സെക്രട്ടറി വി.വി രമേശന്‍, ജില്ലാ ആശുപത്രി നേഴ്‌സിംഗ് സൂപ്രണ്ട് കെ.ശ്യാമള, ഡി.ഇ.ഐ.സി മാനേജര്‍ ഷിബു.ടി.നായര്‍, കമല്‍.കെ ജോസ്, ജില്ലാ ആശുപത്രി പി.ആര്‍.ഒ അല്‍ഫോന്‍സ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords-kanhangad-district hospital-world Immunization day-programs
keywords-kanhangad-district hospital-world Immunization day-programs
Post a Comment
0 Comments