കാസർകോട് (www.evisionnews.in): പിൻവലിച്ച നോട്ടിന് പകരം പുതിയ നോട്ടിന് വേണ്ടി ജനം നെട്ടോട്ടമോടുമ്പോൾ രണ്ടായിരത്തിൻ്റെ പുതിയ നോട്ട് കിട്ടിയതിന്റെ ആഹ്ലാദരവങ്ങൾ സെൽഫിയിലും നവമാധ്യമങ്ങളിലും നിറഞ്ഞാടുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കാസർകോട്ട് രണ്ടായിരത്തിൻ്റെ പുതിയ നോട്ട് ബാങ്ക് വഴി വിതരണം തുടങ്ങിയത്. ഇത് കിട്ടിയപാടെ സെല്ഫിയെടുത്തും നവമാധ്യമങ്ങളിൽ പകർത്തിയും യുവ സമൂഹം ആഹ്ലാദം തുടങ്ങി കഴിഞ്ഞു .പുതിയ നോട്ടിന്റെ തിളക്കം വിട്ട് മാറാതെ രംഗങ്ങളാകെ വാട്സാപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് ന്യൂജൻ അരങ്ങ് തകർക്കുകയാണ്.
നോട്ടിന് വേണ്ടി നെട്ടോട്ടം; രണ്ടായിരത്തിൻ്റെ നോട്ടുമായി സെൽഫി തരംഗം
15:59:00
0
Tags

Post a Comment
0 Comments