ചെന്നൈ (www.evisionnews.in): ഏഴരക്കോടിയുടെ മൂല്യമുള്ള പുതിയ 2000 രൂപയുടെ കറന്‍സികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പിടിച്ചെടുത്തു. തഞ്ചാവൂരില്‍ മിനിവാനില്‍ കൊണ്ടുവരികയായിരുന്ന പണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്.
പണം പിടിച്ചെടുത്തത് എന്നത് വാസ്തവമാണെന്ന് തമിഴ്‌നാട് മുഖ്യ ഇല്ക്ടറല്‍ ഓഫീസര്‍ രാജേഷ് ലകോനി പറഞ്ഞു. ബാങ്ക് ഓഫ് ബറോഡിയിലേക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്.
വാഹനത്തിന്റെ നമ്പറും പേപ്പറില്‍ ഉള്ള നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അന്വേഷണത്തിന് വേണ്ടി വാഹനവും പണം പിടിച്ചെടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിന് വേണ്ടി എത്തിച്ച പണമല്ല ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
നവംബര്‍ 19ന് തഞ്ചാവൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മെയ് മാസത്തില്‍ ആദ്യഘട്ടത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തിരുന്നു. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചു എന്ന കാരണത്താലായിരുന്നു ഇത്.

Post a Comment
0 Comments