Type Here to Get Search Results !

Bottom Ad

രാജ്യാഭിമാനവും ആത്മാഭിമാനവും ഉയർത്തി യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് കൊടിയേറി



കോഴിക്കോട് (www.evisionnews.in): രാജ്യാഭിമാനവും ആത്മാഭിമാനവും ഉയർത്തി പിടിച്ച് ഹരിത യൗവ്വനത്തിന്റെ ഹൃദയാഭിലാഷങ്ങൾ കാത്തുസൂക്ഷിക്കുന്ന യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന് ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും മണ്ണില്‍ വ്യാഴാഴ്ച കൊടിയേറി. ഇനിയുള്ള മൂന്നു ദിന രാത്രങ്ങള്‍ കോഴിക്കോട് നഗരം യൂത്ത് ലീഗ് സമ്മേളനത്തിൽ അമരും. 12ന് യുവ ലക്ഷങ്ങള്‍ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് യുവ സാഗരം സൃഷ്ടിക്കും.വ്യാഴാഴ്ച രാവിലെ തക്ബീര്‍ ധ്വനികൾ അലയടിച്ച അന്തരീക്ഷത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി ടാഗോര്‍ സെന്റിനറി ഹാള്‍ അങ്കണത്തില്‍ ഹരിത-ചന്ദ്ര-താര പതാക ഉയർത്തി.




തുടർന്ന് ടാഗോര്‍ സെന്റിനറി ഹാളില്‍ പ്രതിനിധി സമ്മേളനം ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, പി.കെ.കെ ബാവ, ഡോ. എം.കെ മുനീര്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി, കെ.എം ഷാജി, അബൂബക്കര്‍ എം.എല്‍.എ തമിഴ്‌നാട്, എം.സി മായിന്‍ഹാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, അഡ്വ. നൂര്‍ബീന റഷീദ്, മിസ്ഹബ് കീഴരിയൂര്‍ ,ഫ്രന്റ്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍,എ.കെ രാമകൃഷ്ണന്‍ (സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) എന്നിവർ പ്രസംഗിച്ചു.വൈകിട്ട് ഏഴിന് ഇശല്‍ പൈതൃകവും അരങ്ങേറും.

ഫാസിസവും ദേശീയതയും എന്ന വിഷയത്തില്‍ ഫ്രന്റ്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും മതവും ബഹുസ്വരതയും എന്ന വിഷയത്തില്‍ പ്രൊഫ. എ.കെ രാമകൃഷ്ണന്‍ (സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) കെ.എം ഷാജി എം.എല്‍.എയും പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ഡോ. ടി.ടി. ശ്രീകുമാര്‍ (മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സ് അഹമ്മദാബാദ്), അഡ്വ. കെ.എന്‍.എ ഖാദര്‍ എന്നിവരും ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും എന്ന വിഷയത്തില്‍ കെ.കെ ബാബുരാജ്, അഭിലാഷ് ജി രമേശ് (റിസര്‍ച്ച് സ്‌കോളര്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ജെ.എന്‍.യു) എം.ഐ തങ്ങള്‍ എന്നിവരും ന്യൂനപക്ഷ രാഷ്ട്രീയം – സാധ്യതകള്‍ എന്ന വിഷയത്തില്‍ എം.എല്‍.എമാരായ ഡോ.എം.കെ. മുനീര്‍, ടി.എ അഹമ്മദ് കബീര്‍ എന്നിവരും സംസാരിക്കും. 

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചേമ്പര്‍ ഹാളില്‍ പൂര്‍വ്വ നേതൃസംഗമം മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, ഡോ. എം.കെ മുനീര്‍, ടി.എ അഹമ്മദ് കബീര്‍, സി. മമ്മുട്ടി, കെ.എം. ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.കെ മുഹമ്മദ്, പി.കെ മുഹമ്മദ് (മാനു സാഹിബ്) എന്നിവര്‍ സംസാരിക്കും.

വൈകിട്ട് മൂന്നിന് ടൗണ്‍ ഹാളില്‍ ന്യൂനപക്ഷ – പിന്നാക്ക – ദളിത് ഐക്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഔട്ട് ലുക്ക് മാഗസിന്‍ അസി. എഡിറ്റര്‍ ബാഷ സിംഗ് മുഖ്യ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. സി.കെ വിദ്യാസാഗര്‍, സണ്ണി കപിക്കാട്, ചിത്രലേഖ, പി. സുരേന്ദ്രന്‍, യു.സി രാമന്‍, സി.പി. സൈതലവി എന്നിവര്‍ സംസാരിക്കും. വൈകിട്ട് ഏഴിന് ലീഗ് ഹൗസില്‍ നടക്കുന്ന പ്രവാസ സംഘമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.

12ന് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന മഹാ സമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad