Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം; ചികിത്സ കിട്ടാതെ എട്ടു വയസുകാരി മരിച്ചു, ഹൃദയം പൊട്ടി സ്ത്രീയും മരിച്ചു


ഗോരഖ്പൂര്‍ (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുഗ്ലക്ക് പരിഷ്‌കാരത്തെത്തുടര്‍ന്ന് രാജ്യത്ത് രണ്ടു മരണം. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലും മഹുവമാഫി ജില്ലയില്‍ നിന്നുമാണ് മരണം പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

മഹുവമാഫി ജില്ലയില്‍ ചില്ലറ ലഭിക്കാത്തതിനെത്തുടര്‍ന്ന് എട്ടു വയസുകാരി സമയത്ത് ചികിത്സ ലഭിക്കാതെയാണ് മരിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പെട്രോള്‍ അടിക്കാന്‍ വാഹനം പമ്പിലെത്തിയെങ്കിലും ആയിരം രൂപയായതിനാല്‍ പമ്പ് ജീവനക്കാര്‍ പെട്രോള്‍ നല്‍കിയില്ല. ഇതു മൂലം പെണ്‍കുട്ടിയും കുടുംബവും പമ്പില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് പണം സംഘടിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. സമയത്തിന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

കുശിനഗര്‍ ജില്ലയിലെ ബാങ്കിലെത്തിയ സ്ത്രീ ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിന്റെ ആഘാതത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നാല്‍പതുകാരിയാണ് മരിച്ചത്. ആയിരം രൂപയുടെ നോട്ടുകളും പാസ്ബുക്കുമായി നിലത്തു കിടക്കുന്ന ഈ സ്ത്രീയുടെ ചിത്രം സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നുണ്ട്. പണം സ്വീകരിക്കില്ലെന്നതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

അതേസമയം, രാജ്യത്തെ വിവിധയിടങ്ങിലെ നോട്ടു മാറ്റി വാങ്ങുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുകയാണ്.

keywords:national-gorakpur-modi-note-ban-two-dies

Post a Comment

0 Comments

Top Post Ad

Below Post Ad