Type Here to Get Search Results !

Bottom Ad

1000–500 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കിന് മാത്രം വിലക്ക്


കാസർകോട് (www.evisionnews.in): അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ ഇടപാടുകാരില്‍നിന്ന് സ്വീകരിക്കുന്നതിന് ജില്ലാ സഹകരണ ബാങ്കിന് വിലക്ക്. സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയ്ക്ക് ഇതിനുള്ള സൌകര്യം നല്‍കിയപ്പോഴാണ് ജില്ലാ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്ക് തഴഞ്ഞത്. എടിഎം, സ്ഥിര നിക്ഷേപം, സ്വര്‍ണ വായ്പ, വ്യക്തിഗത വായ്പാ, കാര്‍ഷിക വായ്പ തുടങ്ങിയ സൌകര്യങ്ങള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാക്കി നാട്ടില്‍ സജീവമാണ് ജില്ലാ സഹകരണ ബാങ്കുകള്‍.

റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ലക്ഷക്കണക്കിനു വരുന്ന നിക്ഷേപകരുടെ ആശങ്കകള്‍ അകറ്റി അവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്. ഈ ചുമതല നിര്‍വഹിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് അവസരം നിഷേധിച്ചത്. നിക്ഷേപകര്‍ക്ക് ജില്ലാ സഹകരണ ബാങ്കിലുള്ള വിശ്വാസം തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിന്റെയും തലതിരിഞ്ഞ നിലപാടെന്നും ആരോപണം ഉയർന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad