Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സമ്മേളനം: മഞ്ചേശ്വരത്ത് ബഹുഭാഷാ കവിയരങ്ങ് നാളെ


മഞ്ചേശ്വരം (www.evisionnews.in): യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ത്ഥം മഞ്ചേശ്വരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബഹുഭാഷാ കവിയരങ്ങ് ചൊവ്വാഴ്ച മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദ പൈയുടെ വീട്ടുമുറ്റത്ത് നടക്കും. മുതിര്‍ന്ന ബഹുഭാഷാ കവി മുഹമ്മദ് ബഡ്ഡുറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന കവിയങ്ങ് പ്രശസ്ത യുവ ഫോക്ലോര്‍ കവി എന്‍. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കവികളായ രാഘവന്‍ ബെള്ളിപ്പടി, പി.എസ് ഹമീദ്, അക്ഷത രാജ് പെര്‍ള (കന്നഡ), സത്താര്‍ ഗൂഡിനബളി (ബ്യാരി) എദ്വര്‍ഡ് സാരങ് (കൊങ്കിണി) കുമാരി ജോഷ്‌ന എം. ഭട്ട് (കരട്) ശ്രീമതി സൗമ്യ ശര്‍മ (ഹിന്ദി) ബാള മദുറ കാനന, മമത ബായാര്‍ (ഹവ്യക്ക), ടി. അസീസ് (ഉറുദു), ബാലകൃഷ്ണ അച്ചപ്പാടി (മാറാഠി). ശ്രീനിവാസ ആല്‍വ കളത്തൂര്‍, ശങ്കര സ്വാമി കൃപ (തുളു), ശ്രീ വെങ്കട്രമണ ഗൗഡ ബെള്ളൂര്‍ (അറബി), സവിത ഭട്ട് അഡ്വായി (ശിവള്ളി) പങ്കെടുക്കും. ഗഡിനാട് സാഹിത്യ സംസ്‌കൃതി അക്കാദമി സെക്രട്ടറി ജയ മണിയാംപാര ക്രോഡീകരണം നടത്തും. കര്‍ണാടക ജാനപദ അക്കാദമി പുസ്തക അവാര്‍ഡ് ജേതാവ് കേളു അഗല്‍പാടി, കേരള രജ്യോദയ പ്രശസ്തി ജേതാവ് ശ്രീനാഥ, എകെഎം അഷ്‌റഫ്, കേശവ പ്രസാദ് നാണിതുളു യു.കെ സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, അസീസ് ഹാജി, കെ.എം അബ്ദുല്‍ ഖാദര്‍, എ മുക്താര്‍, നാസിര്‍ ഇടിയ, സിദ്ദീഖ് മഞ്ചേശ്വരം ചടങ്ങില്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad