മേൽപറമ്പ്:(www.evisionnews.in) അധികാരം ദുർവിനിയോഗം നടത്തി ഏക സിവിൽ നടപ്പാക്കി ഭാരതിയ ജനങ്ങൾ കാലകാലങ്ങളിലായി ഉയർത്തി പിടിക്കുന്ന മത സൗഹാർദവും മതേതരത്വവും തകർക്കാൻ മോഡി സർക്കാർ ശ്രമിക്കുമ്പോൾ കാംപസുകളിൽ മതേതരത്തിന്റെയും മതസൗഹാർദത്തിന്റെയും മഹത്തായ പരമ്പര്യം ഉയർത്തി പിടിക്കാൻ പുതിയ തലമുറയിലെ വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സുൽത്താൻ ഒരവങ്കര അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജന.സെക്രട്ടറി റഊഫ് ബായിക്കര മുഖ്യ പ്രഭാഷണം നടത്തി.കെ ടി നിയാസ്, റഫീഖ് പാഞ്ചു, സി എച്ച് മുഹമ്മദ് കുഞ്ഞി, കാദർ ആലൂർ, നഷാത്ത് പരവനടുക്കം, മുസ്തഫ മച്ചിനമ്പരിക്ക, ഹാഷിം കല്ലുവളപ്പിൽ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം ആക്റ്റിംഗ് പ്രസിഡണ്ട് ഷഹീൻ കുണിയ റിട്ടേണിംഗ് ഓഫിസാറായി.
ഭാരവാഹികൾ സഫ്വാൻ മങ്ങാടൻ (പ്രസിഡണ്ട്) ജാഫർ കൊവ്വൽ, നൂഹ് മാൻ ചെമ്മനാട്, അഷ്ഫാക്ക് കൊളിയടുക്കം (വൈസ് പ്രസിഡണ്ട്) ബിലാൽ പരവനടുക്കം (ജന സെക്രട്ടറി) മർവാൻ ചെമ്പരിക്ക, സൻഫീർ ചളിയങ്കോട്, അസീസ് മരവയൽ (ജോയിന്റ് സെക്രട്ടറി) മഹ്ബൂബ് കീഴൂർ (ട്രഷറർ).
keywords-msf-chemmanad-Panchayat council meeting
keywords-msf-chemmanad-Panchayat council meeting

Post a Comment
0 Comments