Type Here to Get Search Results !

Bottom Ad

മുഹിമ്മാത്ത് മാനവ രക്ഷാ സ്‌നേഹ യാത്രയ്ക്ക് മഞ്ചേശ്വരത്ത് തുടക്കം


മഞ്ചേശ്വരം:(www.evisionnews.in) മാനവ രക്ഷാ സ്‌നേഹ സന്ദേശ യാത്രക്ക് മഞ്ചേശ്വരത്ത് പ്രൗഡ ഗംഭീരമായ തുടക്കം. ഹൊസങ്കടി മള്ഹറില്‍  മുഹമ്മദ് ഉമറുല്‍ ഫാറൂഖ് ബുഖാരി തങ്ങളുടെ മഖാമില്‍ കൂട്ട സിയാറത്തിന് ശേഷം ഉദ്യാവരം  മഖാം സിയാറത്തോടെയാണ് യാത്ര പര്യടനം തുടങ്ങിയത്. ഉദ്യാവരം മഖാം പരിസരത്ത്  അത്വാഉള്ള തങ്ങള്‍ ഉദ്യാവര്‍ മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സി.അബ്ദുല്ല മുസ്ലിയാര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മള്ഹര്‍,  മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,  പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വാഹിദ് സഖാഫി, തോക്കെ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍, ഖലീല്‍ അഹ്‌സനി, മജീദ് ഹാജി, മൂസ മുസ്ലിയാര്‍ ഉദ്യാവരം തുടങ്ങിയവര്‍ സംബന്ധിച്ചു. 

സലീം കോപ്പ ഡയറക്ടറായ യാത്രയില്‍ എസ്.എസ്.എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം,  സലാം ഐഡിയ, ഫാറൂഖ് ഹിമമി, ശഫീഖ് ഹിമമി സഖാഫി, റാശിദ് പുളിക്കൂര്‍ തുടങ്ങിയ സില്‍വര്‍ ഗാര്‍ഡ് സ്ഥിരാംഗങ്ങളാണ്. പ്രഥമ ദിവസം സ്‌നേഹ യാത്ര എട്ട് സ്ഥലങ്ങളില്‍ പ്രഭാഷണം നടത്തിയതിന് ശേഷം ഗുഡ്ഡഗേരിയില്‍ സമാപിച്ചു.ചൊവ്വാഴ്ച്ച യാത്ര മഞ്ചേശ്വരം കടമ്പാറില്‍ നിന്ന് തുടങ്ങി ഏട്ട് സ്ഥലങ്ങളില്‍ പ്രഭാഷണത്തിന് ശേഷം വൈകുന്നേരം ബട്ടിപ്പദവില്‍ സമാപിക്കും.





keywords-nuhimmath-Human Security Patch Travel-manjeshwaram

Post a Comment

0 Comments

Top Post Ad

Below Post Ad