Type Here to Get Search Results !

Bottom Ad

നോട്ട് ദുരിതം: ഗ്രാമീണ്‍ ബാങ്കിന് മുന്നില്‍ യൂത്ത് ലീഗ് ധര്‍ണ്ണ നടത്തി


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ ദുരിതത്തില്‍. കഴിഞ്ഞ നാലഞ്ച് ദിവസമായി ഇടപാടുകാര്‍ ബാങ്കില്‍ കയറിയിറങ്ങുന്നുവെങ്കിലും പണം കിട്ടാതെ നിരാശരായി മടങ്ങുകയാണ്. ക്ഷേമ പെന്‍ഷന്‍ കിട്ടിയവരും തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരടക്കമുള്ള സാധാരണക്കാരാണ് ഈ ബാങ്കിനെ ആശ്രയിക്കുന്നത്.

ചികിത്സക്ക് പോകാന്‍ പോലും പണം കിട്ടാതെ ജനം പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് സമരത്തിനിറങ്ങിയത്. എ.ടി.എം പ്രവര്‍ത്തിക്കുന്നില്ല .ഇത് നന്നാക്കുന്നതിനും നടപടിയില്ല.

ബാങ്കിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം ലീഗ് സെക്രട്ടറി എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് ബേക്കല്‍ അധ്യക്ഷത വഹിച്ചു. കെ,ബി. കുഞ്ഞാമു ഹാജി, എസ്.പി.സലാഹുദ്ദീന്‍, എം.എ നജീബ്. മുജീബ് കമ്പാര്‍, സി.പി.അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ കല്ലങ്കടി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എം.എം.അസീസ്, സലീം അക്കര, എസ്.എം നൂറുദീന്‍, സിറാജ് മൂപ്പ, ജീലാനി, എ.കെ കരീം, സി.എച്ച് ഇസ്മായില്‍, പി.ബി.അബ്ദുല്‍ റഹിമാന്‍, എ.പി.ഹനീഫ്, അഷ്‌റഫ് തങ്ങള്‍, സമദ് എരിയാല്‍, കെ.ബി.അഷ്റഫ്, അംസു മേനത്ത്, അന്‍സാഫ് കുന്നില്‍, ഹംസ പുത്തൂര്‍, സിദ്ധീഖ്, മുനീര്‍ സംബന്ധിച്ചു. തുടര്‍ന്ന്് നേതാക്കള്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി.































Post a Comment

0 Comments

Top Post Ad

Below Post Ad