കുണ്ടംകുഴി (www.evisionnews.in): ജീപ്പ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുണ്ടംകുഴി ബീംബുങ്കാലിലെ കെ. രാജന്‍ (46) ആണ് മരിച്ചത്. വളപ്പില്‍ ദേവസ്ഥാന തറവാട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണ രാജനെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.ഐ.ടി.യു ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകനാണ്. ടി. കോരന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ അഡൂര്‍. മക്കള്‍: ആവണി, അഭിഷേക്, ആശ്രിത. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (ഓട്ടോ ഡ്രൈവര്‍, കുണ്ടംകുഴി), ജനാര്‍ദ്ദനന്‍, സാവിത്രി, ശോഭ.

Post a Comment
0 Comments