കാസര്‍കോട് (www.evisionnews.in): ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരസമിതി നടത്തുന്ന പ്രതീകാത്മക സമരത്തിന് പിന്തുണയുമായി ഉദുമ സി.എച്ച് സെന്റര്‍. ബുധനാഴ്ച്ചയാണ് മെഡിക്കല്‍ കോളജ് സമരസമിതി പ്രതീകാത്മക മെഡിക്കല്‍ കോളജ് പണിത് സമരം നടത്തുന്നത്. പ്രതികാത്മക ആശുപത്രിയില്‍ രോഗികളുടെ പരിശോധനയും നടക്കും. ഡോക്ടര്‍മാരും മെഡിക്കല്‍ സംഘാടകരുടെ സേവനവും സമരത്തിലുണ്ടാവും. സമരത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാരും പങ്കെടുക്കും. പ്രതീകാത്മക ആശുപത്രിക്ക് സി.എച്ച് സെന്ററിന്റെ രണ്ടു ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കുമെന്ന് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അറിയിച്ചു.
keywords:kasaragod-ukkinadukka-medical-college-udhuma-ch-center-support

Post a Comment
0 Comments