ചെര്‍ക്കള (www.evisionnews.in): സദാചാര പോലീസ് എന്ന വ്യാജമായ കഥയുണ്ടാക്കി നിയമങ്ങളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. ഈ വിഷയത്തില്‍ പോലീസ് കഥയറിയാതെ ആട്ടം കാണുകയാണ്. വ്യാജ പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. ബദിയടുക്ക കുമ്പള സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ വാറണ്ട് നിലവിലിരിക്കെ കണ്‍മുമ്പില്‍ നില്‍ക്കുമ്പോഴും അറസ്റ്റ് ചെയ്യാതെ പോലീസ് അമാന്തിച്ച് നില്‍ക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്നും യോഗം കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ മറുഭാഗത്ത് മെനഞ്ഞുണ്ടാക്കിയ കെട്ടുകഥകളുടെ പേരില്‍ അര്‍ദ്ധ രാത്രികളില്‍ പോലും വീടുകള്‍ കയറി പോലീസ് കാട്ടുന്ന നരനായാട്ട് അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു
അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ഹാരിസ് തായല്‍ അദ്ധ്യക്ഷത വഹിച്ചു. സി.ടി റിയാസ് സ്വാഗതം പറഞ്ഞു.
സിദ്ദീഖ് സന്തോഷ് നഗര്‍, സി എം എ മാലിക് , ശറഫുദ്ദീന്‍ ബേവിഞ്ച, സിബി ലത്തീഫ്, മുത്തലിബ് ബേര്‍ക്ക, മനാഫ് എടനീര്‍, സി സലീം സംസാരിച്ചു.

Post a Comment
0 Comments