Type Here to Get Search Results !

Bottom Ad

കാസര്‍കോട് ദേളി റൂട്ടില്‍ കെഎസ്ആര്‍ടിസി ട്രിപ്പ് മുടക്കുന്നത് പതിവാക്കി: ജനം ദുരിതത്തില്‍

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ദേളി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പ് മുടക്കുന്നത് പതിവാക്കിയത് മൂലം ജനം ദുരിതത്തിലായി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഈ റൂട്ടില്‍ ദിനംപ്രതി നിരവധി തവണയാണ് മുന്നറിയിപ്പില്ലാതെ ട്രിപ്പ് മുടക്കുന്നത്. റൂട്ട് ലാഭകരമല്ലെന്നും വകുപ്പ് ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് റൂട്ട് മുടക്കിയതെന്നും ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ജനം പറയുന്നത് പോലെ ബസ് സര്‍വീസ് നടത്താന്‍ തങ്ങള്‍ക്കാവില്ലെന്നും കാസര്‍കോട് ഡിപ്പോയിലെ എ.ടി.ഒ മനോജ് കുമാര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

എന്നാല്‍ ഇതിനൊരു ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനാവില്ലേ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞുവെന്നായിരുന്നു എടിഒയുടെ പ്രതികരണം. മുന്നറിയിപ്പില്ലാതെ സര്‍വീസ് മുടക്കിയതിനെതിരെ യാത്രക്കാര്‍ ചൊവ്വാഴ്ച രാത്രി സ്റ്റേഷനിലെ അധികൃതരുമായി വാക് തര്‍ക്കമുണ്ടായിരുന്നു. മുന്നറിയിപ്പില്ലാതെ റൂട്ട് മുടക്കുന്നതിനെ ചൊല്ലി കാസര്‍കോട് ബസ് സ്‌റ്റേഷനില്‍ ദിനേന അധികൃതരും നാട്ടുകാരും തമ്മില്‍ ഉരസലിലാണ്. ലാഭകരമല്ലാത്ത റൂട്ടില്‍ ബസിടേണ്ടതില്ലെന്നത് സര്‍ക്കാര്‍ നയമാണോ എന്ന ചോദ്യത്തിനും സ്‌റ്റേഷനധികൃതര്‍ക്ക് ഉത്തരമില്ല. 

ചെമ്മനാട് റൂട്ട് ദേശസാത്കരിച്ചതിന് ശേഷം പ്രസ്തുത റൂട്ട് ലാഭകരമല്ലെന്ന് പറയുന്ന വാദം ജനത്തെയാകെ അത്ഭുതപ്പെടുത്തുന്നുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്ക് എത്തേണ്ടവര്‍ക്കും കെ.എസ്.ആര്‍.സി അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അതിനിടയിലാണ് ഈ റൂട്ടിലെ യാത്രക്കാരെ ആകെ ശരിയാക്കാന്‍ കാസര്‍കോട് ഡിപ്പോ അധികൃതരുടെ നീക്കം.


Keywords: Kasaragod-news-ksrtc-dist-dippo

Post a Comment

0 Comments

Top Post Ad

Below Post Ad