Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസം: ചര്‍ച്ച ഡിസംബര്‍ ഒന്നിന്

കുറ്റിക്കോല്‍ (www.evisionnews.in): എല്‍.ഡി.എഫ് ഭരിക്കുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ഡിസംബര്‍ ഒന്നിന്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 11 മണിക്കാണ് ചര്‍ച്ച നടക്കുക. ഇതുസംബന്ധിച്ച നോട്ടീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അംഗങ്ങള്‍ക്കും അയച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.പി.എമ്മിലെ എന്‍.ടി ലക്ഷ്മിക്കെതിരെ പ്രതിപക്ഷാംഗങ്ങളാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജോസ് പാറത്തട്ടേല്‍, സമീറ ഖാദര്‍, ശുഭ ലോഹിതാക്ഷന്‍, പി.ജെ ലിസി, സുനീഷ് ജോസഫ്, രാജേഷ് എന്നിവരാണ് നോട്ടീസില്‍ ഒപ്പുവെച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് മറ്റ് അംഗങ്ങളെ ഗൗനിക്കാതെ ഭരണം നടത്തുന്നുവെന്നാരോപിച്ചാണ് നോട്ടീസ്. 16 അംഗങ്ങളാണ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലുള്ളത്. ഏഴ് എല്‍.ഡി.എഫ്, ഒരു കോണ്‍ഗ്രസ് വിമതന്‍ ഉള്‍പ്പെടെ ആറ് യു.ഡി.എഫ്, മൂന്ന് ബി.ജെ.പി. എന്നിങ്ങനെയാണ് കക്ഷിനില.

വൈസ് പ്രസിഡന്റായി ബി.ജെ.പി. അംഗം പി.ദാമോദരനെ തെരഞ്ഞെടുക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തതിന് ജോസ് പാറത്തട്ടേല്‍, സമീറ ഖാദര്‍, ശുഭ ലോഹിതാക്ഷന്‍, പി.ജെ.ലിസി എന്നിവരെ നേരത്തേ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് സുനീഷ് ജോസഫിനെതിരെയും നടപടിയുണ്ടായിരുന്നു. മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നതിന്റെ പേരില്‍ ആര്‍.എസ്.പി അംഗം രാജേഷും നടപടിക്ക് വിധേയനായിരുന്നു. അവിശ്വാസ പ്രമേയത്തെ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പി പിന്തുണച്ചാല്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമാകും.


Keywords: Kasaragod-news-kuttikkol-president-aviswasam-discussion

Post a Comment

0 Comments

Top Post Ad

Below Post Ad