Type Here to Get Search Results !

Bottom Ad

സദാചാര ഗുണ്ടാ ആക്രമണം: ചെര്‍ക്കളയില്‍ പ്രതിഷേധ കൂട്ടായ്മ ഇന്ന്


ചെര്‍ക്കള (www.evisionnews.in): സദാചാര ഗുണ്ടായിസത്തിനും മുസ്ലിം ലീഗ് അക്രമത്തിനുമെതിരെ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച വൈകിട്ട് നാലിന് ചെര്‍ക്കളയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

സൈനബ് ബിഎഡ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി പൃഥ്വിരാജിനെ സുഹൃത്തുക്കള്‍ക്കൊപ്പം ജ്യൂസ് കഴിക്കുന്നതിനിടെയാണ് സദാചാരത്തിന്റെ പേര് പറഞ്ഞ് ഗുണ്ടാസംഘം ആക്രമിച്ചത്. പരിക്കേറ്റ പൃഥ്വിരാജ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad