Type Here to Get Search Results !

Bottom Ad

വൈ.എം.സി.എ ജില്ലാതല കരോള്‍ഗാനമത്സരം നടത്തുന്നു


കാഞ്ഞങ്ങാട് (www.evisionnews.in): വൈ.എം.സി.എ കാസര്‍കോട് യൂണിറ്റ് വൈ എം സി എ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും ജില്ലാതല കരോള്‍ഗാന മത്സരവും സംഘടിപ്പിക്കുന്നു. 

ഡിസംബര്‍ 17 ന് അമ്പലത്തറ മൂന്നാംമൈല്‍ സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പമാണ് ആഘോഷം. മത്സരം അന്തേവാസികള്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. പത്തുപേര്‍ അടങ്ങുന്ന ടീമിനാണ് മത്സരം. എട്ടുമിനിറ്റാണ് അവതരണ സമയം. വിജയിക്കുന്ന ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001, 2501, 1501 രൂപ വീതം സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ ഡിസംബര്‍ 10 ന് മുമ്പായി 9961425816, 9387366260 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

keywords:kasaragod-kanhangad-ymca-xmas-carol-music-contest

Post a Comment

0 Comments

Top Post Ad

Below Post Ad