കാഞ്ഞങ്ങാട് (www.evisionnews.in): നക്ഷത്രപദവിയുള്ള ഹോട്ടലില്‍ ചീട്ടുകളിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍.
ചിത്താരിയിലെ മുഹമ്മദിന്റെ മകന്‍ സി.ബി.നിസാര്‍(44) അബ്ബാസിന്റെ മകന്‍ എം.എസ്.ബഷീര്‍ (47) എന്നിവരാണ് പിടിയിലായത്. കളിക്കളത്തില്‍ നിന്നും 17310 രൂപയും കണ്ടെടുത്തു. ഹോട്ടലില്‍ ചീട്ടുകളിനടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ ബിജുപ്രകാശ്, അഡീഷണല്‍ എസ്.ഐ ജയശങ്കര്‍, സി.പി.ഒ.സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ചീട്ടുകളിക്കാര്‍ പിടിയിലായത്.

Post a Comment
0 Comments