ബന്തിയോട് (www.evisionnews.in): ഭിക്ഷാടനത്തിനെത്തിയ സ്ത്രീ വീട്ടമ്മയെ തള്ളിയിട്ട് ആറു പവന്‍ സ്വര്‍ണാഭരണവും പണവുമടങ്ങിയ ബാഗുമായി കടന്ന് കളഞ്ഞതായി പരാതി. ബന്തിയോടിന് സമീപം പെരിങ്കടിയിലെ ഫാറൂഖിന്റെ വീട്ടില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. 35 വയസ് തോന്നിക്കുന്ന തമിഴ് നാടോടി സ്ത്രീയാണ് പണവും സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗുമായി കടന്ന് കളഞ്ഞത്. ഭിക്ഷാടനത്തിനെത്തിയ സ്ത്രീക്ക് ഫാറൂഖിന്റെ ഉമ്മ മറിയുമ്മ പണം നല്‍കിയിരുന്നു. തുടര്‍ന്ന് നാടോടി സ്ത്രീ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുവത്രെ. അടുക്കളഭാഗത്ത് നിന്ന് വെള്ളമെടുത്ത് വരുന്നതിനിടെ നാടോടി സ്ത്രീ വീട്ടുമുറിയില്‍ സൂക്ഷിച്ച ബാഗ് എടുക്കുന്നത് കണ്ടു. നാടോടി സ്ത്രീയെ പിടിച്ച് നിലവിളിച്ചെങ്കിലും മറിയുമ്മയെ തള്ളിയിട്ട് കടന്നു കളയുകയായിരുന്നു. മറിയുമ്മയുടെ നിലവിളി കേട്ട് അയല്‍വാസികളും ബന്ധുക്കളും അന്വേഷിച്ചെങ്കിലും നാടോടി സ്ത്രീയെ കണ്ടെത്താനായില്ല. പൊലീസില്‍ പരാതി നല്‍കി.
keywords:kasaragod-bandiyod-women-robbed

Post a Comment
0 Comments