Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ട തലശ്ശേരി ഹോട്ടലില്‍ കവര്‍ച്ച


ബദിയടുക്ക (www.evisionnews.in): ഹോട്ടലിന്റെ വാതില്‍പൂട്ട് പൊളിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. നെല്ലിക്കട്ടക്ക് സമീപം പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഹോട്ടലിലാണ് കവര്‍ച്ച. ഇന്ന് രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് പിറക് വശത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്ത് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയും ഭണ്ഡാരപ്പെട്ടിയിലെ 3000ത്തോളം രൂപയും മോഷണം പോയിട്ടുണ്ട്. ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമടങ്ങിയ പേഴ്‌സും നഷ്ടപ്പെട്ടിട്ടുണ്ട്. ഹോട്ടലുടമ വടകരയിലെ ബഷീര്‍ നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു

keywords:kasaragod-badiadka-nellikatta-hotel-theft

Post a Comment

0 Comments

Top Post Ad

Below Post Ad