Type Here to Get Search Results !

Bottom Ad

ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തിയ ഗൃഹനാഥൻ മരിച്ചു



ബദിയടുക്ക (www.evisionnews.in): ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി വീട്ടിലെത്തിയ കടമ്പള സ്വദേശി മരിച്ചു. കടമ്പള സ്‌കൂളിന് സമീപത്തെ കെ.എം. ജലീലാ(54)ണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് മംഗളൂരു ആസ്പത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ജലീല്‍ നേരത്തെ ഖത്തറിലായിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. 

ഭാര്യ: മറിയുമ്മ. മക്കള്‍: നിസാര്‍, ജാഫര്‍ സിദ്ദിഖ്, നൗഷാദ് (മൂവരും ദുബായ്), സിറാജ്, സുമയ്യ, മഖ്ഷൂമ (എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത). മരുമക്കള്‍: മുഹമ്മദ്, സഫിയ. സഹോദരങ്ങള്‍: ഇബ്രാഹിം, നഫീസ, കുഞ്ഞലീമ, ആയിഷ (മൂവരും ഖത്തര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad