മടിക്കേരി (www.evisionnews.in): നാട്ടിലിറങ്ങി നാശം വിതച്ച് രണ്ടു പേരെ കൊന്നു തള്ളിയ കൊലയാളിയായ ആനക്കൊമ്പൻ ഒടുവിൽ വനപാലകരുടെ പിടിയിലായി. കുടക് ജില്ലയിലെ സിദ്ധാപൂരിൽ ബീട്ടികാട് കാപ്പി തോട്ടത്തിൽ മയക്ക് വെടി ഉതിർത്ത് ആനക്ക് കുരിക്കിട്ടത്. പിടിയിലായ ആനയെ ദുബരയിലെ ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇരുപതുകാരനായ ആന കാപ്പിത്തോട്ടത്തിലെ രണ്ടു സ്ത്രീ തൊഴിലാളികളെയാണ് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച സാഹസികമായ ഓപ്പറേഷനിലാണ് ആന കുടുങ്ങിയത്. മയക്ക് വെടിയേറ്റ് വീണ ആനയെ പരിശീലനം നേടിയ മറ്റു മൂന്ന് ആനകൾ ചേർന്നാണ് സംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. ജില്ലയിലെ അക്രമ കാരികളായ നാല് ആനകളെ പിടികൂടാനാണ് സർക്കാർ അനുമതി നൽകിയത്. ഇനി രണ്ടാനകളെ കൂടി പിടികൂടാനുണ്ട്.

Post a Comment
0 Comments