Type Here to Get Search Results !

Bottom Ad

പ്രതിശ്രുതവധുവിന്റെ കാമുകനെ വധിക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ക്കെതിരെ കുറ്റപത്രം


കാഞ്ഞങ്ങാട് (www.evisionnews.in) : വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്ര തിശ്രുത വരനടക്കം മൂന്നുപേ ര്‍ക്കെതിരെ നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

വെള്ളിക്കോത്ത് വീണച്ചേരിയിലെ രാജന്റെ മകന്‍ വിജേഷ്(26), വിശാഖ് (21), കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബ്ബിന് സമീപത്തെ ജഗനാഥന്റെ മകന്‍ എ.കെ അജേഷ് (26) എന്നിവര്‍ക്കെതിരെയാണ് സംഘം ചേരല്‍ ഗൂഢാലോചന, വധശ്രമം തുടങ്ങിയ കുറ്റത്തിന് നീലേശ്വരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

കഴിഞ്ഞ ജൂലായ് ഏഴിന് വൈകുന്നേരം നീലേശ്വരം ടൗണിലെ ഇ.കെ ലോഡ്ജിലെ 109-ാം മുറിയുടെ വരാന്തയില്‍ വെച്ച് വെള്ളിക്കോത്ത് വീണച്ചേരിയിലെ വസന്തന്റെ മകന്‍ കെ.വി റനീഷിനെ (25) പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വയറ്റത്തും മറ്റും കുത്തി ഗുരുതരമായി മുറിവേല്‍പ്പിച്ച് കൊലപ്പെടുത്താ ന്‍ ശ്രമിച്ച സംഭവത്തിലാണ് കുറ്റപത്രം.

ഗള്‍ഫുകാരനായ വിജേഷ് ലീവില്‍ നാട്ടിലെത്തി വെള്ളിക്കോത്തെ ഒരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നുവത്രെ. എന്നാല്‍ പ്രസ്തുത യുവതിയുമായി താന്‍ ദീര്‍ഘനാളായി സ്നേഹത്തിലാണെന്ന് വിജേഷിന്റെ സുഹൃത്തും പെയിന്റിംഗ് തൊഴിലാളിയുമായ റനീഷ് അറിയിച്ചുവത്രെ. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ റനീഷ് ദീര്‍ഘനാളായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏതാനും മാസം റിമാന്റില്‍ കഴിഞ്ഞ പ്രതികള്‍ക്ക് അടുത്തനാളിലാണ് ഹൈക്കോടതിയി ല്‍ നിന്നും നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്.

keywords:kasaragod-kanhangad-murder-attempt-case-charge-sheet

Post a Comment

0 Comments

Top Post Ad

Below Post Ad