വിട്ള (www.evisionnews.in): ദക്ഷിണ കര്‍ണാടകയിലെ വിട്ള കന്യാനയില്‍ നിന്ന് അന്യമതസ്ഥനായ കാമുകനൊപ്പം യുവതി ഒളിച്ചോടി സംഭവത്തിന് പിന്നാലെ കാമുകന്റെ പിതാവിനെ രണ്ടംഗ സംഘം മര്‍ദിച്ചു. കന്യാനയിലെ അബൂബക്കിറിനെ (58)യാണ് രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. അബൂബക്കറിന്റെ മകന്‍ സമീറാണ് കാമുകിയായ ഗണശ്രീയുമായി ഒളിച്ചോടിയത്. ഇവരെ കാസര്‍കോട് നായന്മാര്‍മൂലയിലെ ബന്ധുവീ്ട്ടില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കമിതാക്കളെ വിട്‌ള പോലീസിനൊപ്പം വിദ്യാനഗര്‍ പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു. യുവതിയിപ്പോള്‍ കൗണ്‍സിലിംഗിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പമാണുള്ളത്.
അബൂബക്കറിനെ ഞായറാഴ്ച കന്യാനയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ വെച്ചാണ് മര്‍ദിച്ചത്. സ്ഥലവാസികളായ ചന്ദ്രഹാസന്‍, ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് അബൂബക്കര്‍ പറഞ്ഞു. നവംബര്‍ ഒമ്പതിനാണ് യുവതിയെ കാണാതായത്. അമ്മയുടെ പരാതിയില്‍ വിട്ള പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇരുവരും കാസര്‍കോട്ടേക്ക് കടന്നത് സ്ഥിരീകരിച്ചത്.

Post a Comment
0 Comments