ന്യു ദല്‍ഹി (www.evisionnews.in): നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തില്‍ കേന്ദ്രത്തിനെതിരെയുളള സമരത്തിന് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇതോടെ മോഡിസര്‍ക്കാരിനെതിരെ തൃണമൂലും സിപിഐഎമ്മും യോജിക്കുമെന്ന രണ്ടുദിവസത്തെ ചര്‍ച്ചകളാണ് അവസാനിക്കുന്നത്. കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ സഖ്യമെന്ന ആവശ്യം തൃണമൂലാണ് ആദ്യം മുന്നോട്ട് വെച്ചത്.
നാരദ,ശാരദ എന്നീ കുംഭകോണങ്ങളിലൂടെ കള്ളപ്പണം ശേഖരിച്ചവരാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് തന്നെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനും സിപിഎം ഇല്ല. നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണീരൊപ്പാനാണ് സിപിഎംമ്മിന്റെ ശ്രമം. പ്രധാനമന്ത്രി ഇന്നലെ നടത്തിയ വൈകാരിക പ്രസംഗം വെറും നാടകമാണ്. പ്രധാനമന്ത്രി മോഡിയുടെ കണ്ണീര്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നും ബൃന്ദ കാരാട്ട് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
keywords-newdelhi-cpim-thrinamol-mamtha-brinda-karat
Post a Comment
0 Comments