പൊയിനാച്ചി (www.evisionnews.in): ഉദുമ മുദിയക്കാല്‍ സ്വദേശി മഞ്‌ജേഷ് വയനാട്ടിലെ വൈത്തിരി വില്ലേജ് ലക്ഷ്വറി സ്പാ റിസോര്‍ട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം മരിച്ച സംഭവം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയെ അറിയിച്ചു.
സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേഷിന്റെ അമ്മ ആശയുടെ രണ്ട് പരാതികളും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കര്‍മസമിതി കണ്‍വീനര്‍ പ്രതിഭാ രാജന്‍ നല്കിയ ഒരുപരാതിയും സര്‍ക്കാറില്‍നിന്ന് അന്വേഷണത്തിനായി സംസ്ഥാന ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. ഇവ ക്രൈംബ്രാഞ്ച് എച്ച്.എച്ച്.ഡബ്യു. മൂന്ന് കോഴിക്കോട് പോലീസ് സൂപ്രണ്ട് മുഖാന്തരം അന്വേഷണം നടത്തിയിട്ടുള്ളതും ഇപ്പോള്‍ കേസ് നോക്കുന്ന വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment
0 Comments