തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരത്ത് 2000 രൂപയുടെ ഫോട്ടോകോപ്പി നോട്ടുകള്‍ നല്‍കി തട്ടിപ്പ്. ചിറയന്‍കീഴില്‍ ലോട്ടറി വില്‍പ്പനക്കാരനാണ് തട്ടിപ്പിനിരയായത്. നേരത്തെ ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയില്‍ 2000 രൂപ നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച തട്ടിപ്പ് നടന്നിരുന്നു. കള്ളപ്പണവും കള്ളനോട്ടും തടയാനായി 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് 2000 രൂപയുടെ പുത്തന്‍ നോട്ട് പുറത്തിറക്കി ദിവസങ്ങള്‍ക്കകമാണ് വ്യാജന്‍ പുറത്തിറങ്ങിയത്.
നഗരത്തിലെ എ.പി.എം.സി വിപണിയില്‍ ഉള്ളി വില്‍ക്കാന്‍ എത്തിയ അശോക് എന്ന കര്‍ഷകനാണ് തട്ടിപ്പില്‍ വഞ്ചിക്കപ്പെട്ടത്. ഒരു അജ്ഞാത വ്യക്തിയാണ് ഈ നോട്ടുകള്‍ നല്‍കിയതെന്ന് അശോക് പറഞ്ഞു. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് നോട്ടെന്ന് പോലീസും വ്യക്തമാക്കുകയായിരുന്നു.
Post a Comment
0 Comments