തൊടുപുഴ (www.evisionnews.in): തന്നെ കടന്നുപിടിക്കാന്‍ വന്ന മൊബൈല്‍ ഷോപ്പുടമക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ക്വാട്ടേഴ്‌സിലേക്ക് വന്നാല്‍ പണവും സുഖവും തരാമെന്ന് പറഞ്ഞ എസ്ഐയ്‌ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകും. തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് പരാതിയുമായി സ്‌റ്റേഷനിലെത്തിയത്. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ എസ്.ഐ വിളിച്ചുവരുത്തി ഭീകരമായി മര്‍ദിച്ചു. മര്‍ദനമേറ്റ് അവശനായ ഭര്‍ത്താവ് കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ എസ്.ഐയുടെ നടപടിയില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ജോളി വറോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. താന്‍ മാത്രമല്ല കുടുംബവും ആത്മഹത്യ ചെയ്യുമെന്നും യുവതി ഫേസ്ബുക്കില്‍ കുറിച്ചു.
പോലീസില്‍ നിന്ന് ഉണ്ടാകുന്ന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ മാത്രമേ മുന്നില്‍ വഴിയുള്ളൂവെന്നും ഇരുവരും പറയുന്നു. സി.പി.എം പ്രവര്‍ത്തകരാണ് ജോളിയും റജിയും. നാളെ ഏഴ് മണിക്ക് മുമ്പ് ജീവനൊടുക്കുമെന്ന ജോളിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് നയിച്ചത്. അതേസമയം പരാതിക്കാരിയുടെ ഭര്‍ത്താവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയും തങ്ങള്‍ ആശുപത്രിയിലാക്കുകയുമായിരുന്നുവെന്നാണ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജോബിന്‍ ആന്റണി പറഞ്ഞത്.
മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് ജോളി വെറോണിയെന്ന വീട്ടമ്മ, സൈറ മൊബൈല്‍സില്‍ ചാര്‍ജ് ചെയ്യാനായി പോയത്. ഫോണ്‍ കുത്തിവെക്കാന്‍ സഹായിച്ച കടക്കാരന്‍ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ജോളി ആരോപിക്കുന്നു. അകത്തു കയറിവന്നാല്‍ ഫോണ്‍ മാത്രമല്ല, നിന്നേയും ചാര്‍ജ് ചെയ്യാമെന്നാണ് അമ്പത് വയസോളം പ്രായമുള്ള കടക്കാരന്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു. തന്നോട് അശ്ലീലം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. ഇതുകണ്ട് കടയിലേക്ക് കയറി വന്ന ഭര്‍ത്താവിനെ അക്രമിക്കാന്‍ കടക്കാരന്‍ ശ്രമിച്ചു. മറ്റു കച്ചവടക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

Post a Comment
0 Comments