കാസര്‍കോട് (www.evisionnews.in): ബൈക്ക് യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതിയെ മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ രമേശ(29)നാണ് അറസ്റ്റിലായത്. നരഹത്യാശ്രമക്കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ചേരങ്കൈയിലെ ഖലീലിനെയും സുഹൃത്ത് ഹസീബിനെയും ബൈക്ക് തടഞ്ഞ് നിര്‍ത്തി അക്രമിച്ച കേസിലാണ് അറസ്റ്റ്. 2013 ഓഗസ്റ്റ് 25ന് രാത്രി പത്തിനാണ് സംഭവം. ഈ കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
ബൈക്ക് തടഞ്ഞ് അക്രമം; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍
14:48:00
0
Tags

Post a Comment
0 Comments