ബൈക്കുകാരനെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയ കേസ്: മുഖ്യപ്രതി അറസ്റ്റില്‍
evisionnews14:40:000
വിദ്യാനഗര്‍ (www.evisionnews.in): ബൈക്ക് യാത്രികനെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. ഉപ്പള കോടിബയലിലെ ഉമ്മര്‍ ഫാറൂഖ് ഇബ്രാഹി (36)മാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. 2014 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ബേവിഞ്ച സ്റ്റാര്‍ നഗറില്‍ ജലീല്‍ എന്നയാളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ അഞ്ചു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തിന് ശേഷം ദുബൈയിലേക്ക് കടന്ന ഉമ്മര്‍ ഫാറൂഖിനെ കണ്ടെത്താനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയിലാണ് ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ഇയാള്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
Post a Comment
0 Comments