Type Here to Get Search Results !

Bottom Ad

പെരിയയില്‍ മൂന്ന് കടകളില്‍ മോഷണം: ദൃശ്യം സി.സി.ടി.വിയില്‍

പെരിയ (www.evisionnews.in): പെരിയ ടൗണില്‍ മൂന്നു കടകളില്‍ മോഷണം. പെരിയയിലെ വി. കണ്ണന്റെ പ്ലേസ്റ്റോര്‍ മൊബൈല്‍ കട കുത്തിത്തുറന്ന് 2500 രൂപയുടെ റീചാര്‍ജ് കൂപ്പണുകളും പത്ത് മൊബൈല്‍ ടച്ച്പാഡും അടക്കം 7500 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. സമീപത്തെ വൈ.എ ട്രേഡേഴ്സില്‍ മോഷണം നടന്നു. മേശവലിപ്പിലുണ്ടായിരുന്ന 8000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മുത്തനടുക്കത്തെ യദുകുമാറിന്റേതാണ് കട. ഡ്രീം ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലുമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന നിലയിലാണ്. ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുന്നു. കുണിയയിലെ മുഹമ്മദ് റാഷിക്കിന്റേതാണ് കട. ബേക്കല്‍ പോലീസെത്തി അന്വേഷണം തുടങ്ങി. ലുലുമാര്‍ട്ടിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം പൊലീസ് കണ്ടെത്തി.


keywords:kasaragod-periya-shop-theft-cctv


Post a Comment

0 Comments

Top Post Ad

Below Post Ad