കൊച്ചി (www.evisionnews.in): വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവിലായിരുന്ന സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ ഒന്നാം പ്രതിയായ സക്കീര്‍ ഹുസൈനു മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സക്കീറിനെതിരെ 16 കേസുകളുണ്ട്. ഈ വാദങ്ങളെല്ലാം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ സക്കീറിനെ സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഏരിയാ സെക്രട്ടറിയുടെ ചുമതല ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ മോഹനന് നല്‍കി. അന്വേഷണം തീരുന്നതുവരെയാണ് സക്കീര്‍ ഹുസൈനെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.
keywords:kerala-kochi-kidnap-bussiness-man-cpm
keywords:kerala-kochi-kidnap-bussiness-man-cpm

Post a Comment
0 Comments