Type Here to Get Search Results !

Bottom Ad

ചികിത്സിക്കാന്‍ പണമില്ല: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത തൂങ്ങിമരിച്ചു


കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ബാധിതയായ സ്ത്രീ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബെള്ളൂര്‍ കാളേരി വീട്ടില്‍ വിശ്വനാഥയുടെ ഭാര്യ രാജീവി (60)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് രാജീവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആഴ്ചയില്‍ രണ്ടായിരത്തോളം രൂപ ചികിത്സക്കായി മാത്രം ആവശ്യമായി വന്നിരുന്നു. ഹൃദ്‌രോഗിയായ രാജീവിക്ക് ഇതിനിടെ ശസ്ത്രക്രിയക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പ്രതിമാസം 1200 രൂപമാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഇരയായ രാജീവിക്ക് പെന്‍ഷന്‍ തുകയായി ലഭിച്ചിരുന്നത്. 

ഉപജീവനവും ചികിത്സയും നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ ഉണ്ടായതിനാല്‍ മരണവിവരം പോലീസ് മാധ്യമങ്ങളെ അറിയിക്കാതെ മൂടിവെക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൂലിപ്പണിക്കാരായ ശ്രിനിവാസന്‍, കരുണാകരന്‍ എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad