തൃശൂര്‍ (www.evisionnews.in): വടക്കാഞ്ചേരി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ നിയമസഭാ സ്പീക്കറുമായ കെ. രാധാകൃഷ്ണനെതിരെ നടപടിയുണ്ടായേക്കും. പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.
രാധാകൃഷ്ണനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.
Keywords; vadakkanjeri-news-case-cpm-radhakrishnan

Post a Comment
0 Comments