കാഞ്ഞങ്ങാട് (www.evisionnews.in): അരിമല ആശുപത്രിക്ക് മുന്‍വശത്ത് റെയില്‍വേ റോഡുമായി ബന്ധിപ്പിച്ച് നഗരസഭ നേതൃത്വത്തില്‍ തെക്ക് ഭാഗത്ത് നിര്‍മിച്ച പുതിയ റോഡിന് റെയില്‍വേ അനുമതി നല്‍കുന്നവിഷയത്തില്‍ ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ റെയില്‍വേ മാനേജര്‍ ടി രാജ് കുമാര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനിലേക്ക് നഗരസഭ നേതൃത്വത്തില്‍ പുതിയ റോഡ് പണിതിരുന്നു. എന്നാല്‍ റെയില്‍വേ സ്ഥലത്ത് കൂടി അനുമതിയില്ലാതെ റോഡ് നിര്‍മിച്ചതായി ആരോപിച്ച് റെയില്‍വേ പൊതുമരാമത്ത് വിഭാഗം വാഹന ഗതാഗതം തടയുകയായിരുന്നു.
ഇതുസംബന്ധിച്ച് പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലം കഴിഞ്ഞ ദിവസം അഡി. റെയില്‍വേ മാനേജര്‍ സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് എ.ഡി.ആര്‍.എം രാജ്കുമാര്‍ ചര്‍ച്ച നടത്തി. പി കരുണാകരന്‍ എം.പി, നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, എ. ഹമീദ് ഹാജി, സി യൂസുഫ് ഹാജി, ടി മുഹമ്മദ് അസ്ലം, മാത്യു അലങ്കോട്, കെ വിനോദ്, അസി.ഡിവിഷണല്‍ മാനേജര്‍ ഗോപി ചന്ദ്രനായ്ക്, റെയില്‍വേ സീനിയര്‍ എഞ്ചനീയര്‍ പുരുഷോത്തമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment
0 Comments