Type Here to Get Search Results !

Bottom Ad

വടക്കാഞ്ചേരി പീഡനക്കേസ്: അന്വേഷണച്ചുമതല വനിത ഉദ്യോഗസ്ഥര്‍ക്ക്


തൃശൂര്‍ (www.evisionnews.in): വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണ ചുമതല പൂര്‍ണമായും വനിത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സൗത്ത് സോണ്‍ എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് ടൗണ്‍ എഎസ്പി ജി പൂങ്കുഴലിക്കാണ് കേസിന്റെ ചുമതല. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ദൈനംദിന നടപടികള്‍ പരിശോധിക്കും.

കേസ് മുമ്പ് കൈകാര്യം ചെയ്തിരുന്ന പേരാമംഗലം സി.ഐ ഉള്‍പ്പെടെ ഉള്ളവരെ മാറ്റി നിര്‍ത്തിയാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആര്‍നിശാന്തിനി, സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ഹിമേന്ദ്രനാഥ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും. തൃശ്ശൂര്‍ സിറ്റി പൊലീസ് അഡ്മിനിസ്ട്രേഷന്‍ എസിപി എം.കെ ഗോപാലകൃഷ്ണന്‍, ഒല്ലൂര്‍ സി.ഐ കെ.കെ സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത്, വനിതാ സി.പി.ഒ അടക്കം മൂന്ന് പോലീസുകാരുമാണ് സംഘത്തിലുള്ളത്. തൃശൂരിലെത്തിയ എ.ഡി.ജി.പി ബി സന്ധ്യ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad