Type Here to Get Search Results !

Bottom Ad

വിജയബാങ്ക് കൊള്ളക്കേസ്: പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്, 75 ലക്ഷം പിഴ, പിഴസംഖ്യ ബാങ്കിന് നല്‍കണം

കാസര്‍കോട് (www.evisionnews.in): വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ നിന്ന് പണ്ടവും പണവും കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ചു പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവ്. പ്രതികളില്‍ നിന്ന് 75 ലക്ഷം രൂപ പിഴയീടാക്കി നഷ്ടപരിഹാരമായി വിജയബാങ്കിന് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി ശിക്ഷ അനുഭവിക്കാനും കാസര്‍കോട് സിജെഎം കോടതി ചൊവ്വാഴ്ച പുറപ്പെടുവിച്ച സുപ്രധാനവും ജനങ്ങള്‍ ഉറ്റുനോക്കിയ വിധിയില്‍ വ്യക്തമാക്കി. 

കര്‍ണ്ണാടകയിലെ കുശാല്‍നഗര്‍ ബേക്കിലഹള്ളിയിലെ സുലൈമാന്‍ (42), മുറിയനാവിയിലെ മുബഷീര്‍ (24), ഇടുക്കി രാജഗിരി പുളിയക്കോട്ടെ എം.ജെ മുരളി (65), ചെങ്കള ബേര്‍ക്കയിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30), ബളാല്‍ കല്ലഞ്ചിറിയിലെ മണ്ട്യന്‍ ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (34) എന്നിവരെയാണ് പത്തു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. മടിക്കേരി എരുമാട് ദര്‍ഗക്ക് സമീപത്തെ പുരളി ഹൗസില്‍ അബ്ദുല്‍ ഖാദര്‍ എന്ന ഖാദറിനെ (48) കോടതി വെറുതെവിട്ടിരുന്നു. മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളത്തെ അഷ്‌റഫ് (38) ഇപ്പോഴും ഒളിവിലാണ്.

2015 സെപ്തംബര്‍ 27ന് രാത്രിയിലാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. 20 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. കവര്‍ച്ചാ മുതലില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെടുക്കാന്‍ ബാക്കിയുണ്ട്.


Keywords: Kasaragod-cheruvathur-bank-vijaya-bank-court

Post a Comment

0 Comments

Top Post Ad

Below Post Ad