Type Here to Get Search Results !

Bottom Ad

വി സി ബി നിർമാണത്തിൽ അഴിമതി;എൻമകജെ പഞ്ചായത്ത് പ്രസിഡണ്ടടക്കം 5 പേർക്കെതിരെ വിജിലൻസ് അന്വേഷണം.


പെർള : (www.evisionnews.in)എൻമകജെ പഞ്ചായത്തിലെ എട്ടാം വാർഡ് കജംപാടിയിലെ പടോളിതഡ്ക്കയിൽ നിർമിച്ച വിസിബി നിർമാണത്തിൽ അഴിമതി നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ  പ്രാഥമിക പരിശോധന നടത്തിയ തലശേരി വിജിലൻസ് കോടതി  അന്വേഷണത്തിന് ഉത്തരവിട്ടു.എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആർ  ഭട്ട്. ഭർത്താവ്   രാമനാന്ത ഭട്ട്,മുൻ   പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ജില്ലാ പഞ്ചായത്ത് മെമ്പറുമായ പുഷ്പ അമേക്കള, പഞ്ചായത്ത് സെക്രട്ടറി ശ്യാം ഭട്ട്,അസിസ്റ്റന്റ് എഞ്ചിനിയർ വേണു  തുടങ്ങിയ അഞ്ചു പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബർ എട്ടിന്  മുമ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും  കാസർകോട്  വിജിലൻസ്  ഡി വൈ എസ്പി ക്ക്  കോടതി നിർദേശം നൽകി.2009-10 സാമ്പത്തിക പദ്ധതിയിലാണ്  കേസിനാസ്പദമായ വിസിബി നിർമാണം നടന്നത്. അന്ന് തന്നെ വിസിബി നിർമാണത്തിൽ  അഴിമതി നടന്നെന്ന ആരോപണം വ്യാപകമായി  ഉയർന്നിരുന്നു.





keywords- vcb the construction of corruption-5 persons probe-enmakaje







Post a Comment

0 Comments

Top Post Ad

Below Post Ad