Type Here to Get Search Results !

Bottom Ad

ഏക സിവിൽ കോഡിനെതിരെ എം.ഐ.സി കോളേജ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു


ചട്ടഞ്ചാൽ:(www.evisionnews.in)  രാജ്യത്ത്  മത സ്വാതന്ത്ര്യം തകർക്കുന്ന രീതിയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണത്തിനെതിരെ എം.ഐ.സി ആർട്സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു. കോളേജ് പരിസരത്ത് നിന്നും ചട്ടഞ്ചാൽ ടൗൺ വരെ നടന്ന റാലിയിൽ  നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു.
ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.ഏ.കെ അബ്ദുൽ റഹ്മാൻ , തൻവീർ, അബ്ഹാൻ, ഇശാഖ് ,റിയാസ്, ശുഹൈബ് , സി.എച്ച് ഉനൈസ്, ഫാസിൽ ഫിറോസ് ,അൽതു എന്നിവർ നേതൃത്വം നൽകി.









keywords-the rally- organized by the mic college students against civilcode-chattanchal

Post a Comment

0 Comments

Top Post Ad

Below Post Ad