കാസര്‍കോട് :(www.evisionnews.in) ജില്ലാ ഗവ. പ്ലീഡറും, പബ്ലിക് പ്രോസിക്ക്യൂട്ടറുമായി അഡ്വ. പി വി ജയരാജനെ സര്‍ക്കാര്‍ നിയമിച്ചു. 1987 ല്‍ കാസര്‍കോട് പ്രാക്ടീസ് ആരംഭിച്ച പി വി ജയരാജന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമാണ്. 2007-2011 കാലയളവില്‍ അഡീഷണല്‍ ഗവ. പ്ലീഡറായിരുന്നു. സഹകരണ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ്, കാസര്‍കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയാ പ്രസിഡന്റ്, പാറക്കട്ട എ കെ ജി ഗ്രന്ഥാലയം പ്രസിഡന്റ്, ജില്ലാ ട്രോമാ കെയര്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി, കാസര്‍കോട് സഹകരണ ഹോമിയോ ആശുപത്രി പ്രസിഡന്റ്, മധൂര്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫേര്‍ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ ആദ്യകാല സിപിഐ എം നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ. പി വി കെ നമ്പൂതിരിയുടെയും ദേവസേന അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: ഗീത. മക്കള്‍: രഞ്ജിനി, രഞ്ജിത്ത്.
keywords-kasaragod-adv pv jayarajan- district government Pleader-the government appointed

Post a Comment
0 Comments