Type Here to Get Search Results !

Bottom Ad

ട്രംപിന് പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെടുമെന്ന് പ്രവചനം

വാഷിങ്ടണ്‍ (www.evisionnews.in): അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റിലൂടെ പുറത്താകുമെന്ന് പ്രവചനം. ട്രംപ് പ്രസിഡണ്ടായി അധികാരമേല്‍ക്കുമെന്ന് പ്രവചിച്ച പ്രൊഫസര്‍ ലിച്ച്മാനാണ് പുതിയ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുറ്റവിചാരണയിലൂടെ പ്രസിഡണ്ടിനെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ചമെന്റ്. ഇംപീച്ച്മെന്റ് നടപടിയിലൂടെ ട്രംപ് പുറത്തുപോയാല്‍ വൈസ് പ്രസിഡണ്ടായ മൈക്ക് പെന്‍സോ റിപ്പബ്ലിക്കന്‍ നിരയിലെ വിശ്വസ്തനായ മറ്റൊരാളോ തല്‍സ്ഥാനത്തേക്ക് എത്തുമെന്നും ലിച്ച്മാന്‍ പ്രവചിക്കുന്നു.

ട്രംപിനെ വിശ്വാസമില്ലാതെ വരും, കാരണം അദ്ദേഹത്തെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ല, അദ്ദേഹം അപ്രവചനീയമായ സ്വഭാവത്തിനുടമയാണ്. സ്വാഭാവികമായും റിപ്പബ്ലിക്കന്‍ നിരയില്‍ വിശ്വസ്തനും മിതവാദിയുമായ മൈക്ക് പെന്‍സിലേക്ക് തിരിയുമെന്നും ലിച്ച്മാന്‍ പ്രവചിക്കുന്നു. രാജ്യത്തെ അപകടപ്പെടുത്തുന്ന തീരുമാനത്തിന്റെ പേരിലാവും ട്രംപ് ഇംപീച്ചമെന്റ് നടപടി നേരിടുകയെന്നും ലിച്ച്മാന്‍ പറയുന്നു. വാഷിങ്ടണ്‍ ഡിസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിച്ച്മാന്റെ പ്രവചനങ്ങള്‍ ഇതുവരെ തെറ്റാത്ത സ്ഥിതിക്ക് ആകാംക്ഷയോടെയാണ് ജനങ്ങള്‍ പുതിയ പ്രവചനത്തേയും നോക്കിക്കാണുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad