രാജ്കോട്ട് (www.evisionnews.in): രാജ്യത്ത് നിന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വിലിച്ചത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിനും തിരിച്ചടിയായി. ഇതാദ്യമായി ടെസ്റ്റ് ക്രിക്കറ്റിന് വേദി ലഭിച്ച രാജ്‌കോട്ട് സ്‌റ്റേഡിയത്തില്‍ നാമമാത്രം കാണികള്‍ ആണ് കളി കാണാന്‍ ഇപ്പോള്‍ എത്തുന്നത്.
ജനങ്ങളെല്ലാം നോട്ടുകള്‍ മാറാനും പണം പിന്‍വലിക്കാനുമായി എടിഎമ്മുകളിലും ബാങ്ക് ശാഖകളിലും കയറി ഇറങ്ങുന്നതാണ് ഇതിന് കാരണം.
ഇതോടെ ആദ്യമായി ടെസ്റ്റ് വേദി ലഭിച്ച രാജ്‌കോട്ട് സ്‌റ്റേഡിയത്തില്‍ കാണികള്‍ 'ആരുമില്ലാതെ' കളിക്കേണ്ട ഗതികേടിലാണ് ഇന്ത്യയും-ഇംഗ്ലണ്ടും . സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കാണികളുടെ കുറവില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
'ഞാന്‍ സ്റ്റേഡിയം ഹൗസ്ഫുള്ളാകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും ഒരോ ദിവസവും ഇരുപതിനായിരത്തോളം കാണികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, ടിക്കറ്റ് വില്‍ക്കുക എന്നത് ഇപ്പോള്‍ ഇവിടെ കഠിനമാണ്, കൈയ്യിലിരിക്കുന്ന കാശ് ജനങ്ങള്‍ക്ക് ചെലവാക്കാനാകുന്നില്ല, മാത്രമല്ല ജനങ്ങളെല്ലാം പണം മാറാന്‍ ബാങ്കിന് മുന്നില്‍ ഇവിടെ വലിയ ക്യൂവില്‍ നില്‍ക്കുകയാണ്' നിരഞ്ജന്‍ ഷാ പറയുന്നു.
ടിക്കറ്റുകളെല്ലാം ഒണ്‍ലൈനില്‍ ലഭിയമാണെങ്കിലും രാജ്‌കോട്ടില്‍ കുറച്ചാളുകള്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുവുളളുവെന്നും, കൗണ്ടറിലൂടെയുളള വില്‍പനയാണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ കുട്ടികള്‍ക്ക് ടിക്കറ്റ് സൗജന്യമായി നല്‍കിയതാണ് അല്‍പമെങ്കിലും കാണികള്‍ ഇപ്പോള്‍ സ്‌റ്റേഡിയത്തിലേക്ക് തിരിഞ്ഞു നോക്കുന്നത്.

Post a Comment
0 Comments