കുമ്പള (www.evisionnews.in): അമ്പത് രൂപക്ക് പെട്രോളടിക്കാനെത്തിയ യുവാവ് ചില്ലറയില്ലെന്ന് പറഞ്ഞതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. പെര്‍വാഡ് പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ മൊഗ്രാല്‍ റഹ്മത്ത് നഗറിലെ അബ്ദുല്‍ ഹമീദി (25)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാവ് 500രൂപ കാട്ടി 50 രൂപയുടെ പെട്രോളടിക്കാന്‍ ആവശ്യപ്പെടുകായായിരുന്നു. എന്നാല്‍ ഹമീദ് ചില്ലറയില്ലെന്ന് പറഞ്ഞതോടെ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്നതിനിടെ പിന്തുടര്‍ന്നെത്തിയ യുവാവ് റോഡരികിലെ കിണറില്‍ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുമ്പള പോലീസില്‍ പരാതി നല്‍കി.
Post a Comment
0 Comments